ദോഹ : സംസ്കൃതി ഖത്തർ കരിയർ ഗൈഡൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മൈക്രോസോഫ്റ്റ് ഓഫീസ് ടൂൾസ് എസ്സെൻഷ്യൽ സ്കിൽസ്" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
ന്യൂ സലാത്ത സ്കിൽസ് ഡെവലപ്മെന്റ് സെന്ററിൽ നടന്ന പരിപാടിയിൽ ഹാഷിം ഇർഷാദ് (ഫിനാൻഷ്യൽ അഡ്വൈസർ), ശംസുദ്ധീൻ (ഫിനാൻസ് സ്പെഷ്യലിസ്റ്റ്) എന്നിവർ നേതൃത്വം നൽകി. എക്സൽ, വേർഡ്, പവർപോയിന്റ് എന്നീ ടൂളുകളുടെ പ്രായോഗിക പ്രയോജനങ്ങൾ പങ്കുവച്ചു.
സംസ്കൃതി പ്രസിഡന്റ് സാബിത്ത് സഹീർ, സെക്രട്ടറി ബിജു പി. ......
ദോഹ : ഖത്തർ വാണിമേൽ പ്രവാസി ഫോറം സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമം നാളെ ( വെള്ളി )നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇൻഡസ്ട്രിയൽ ഏരിയ ഏഷ്യൻ ടൗൺ ആംഫി തിയേറ്ററിൽ വെച്ച് നടക്കുന്ന ഇഫ്താർ സംഗമം വൈകുന്നേരം 4:00 മണിക്ക് ആരംഭിക്കും. ......
ദോഹ: രാജ്യത്തെ റീട്ടെയിൽ വ്യവസായത്തിലെ പ്രമുഖരായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൻ്റെ ന്യൂ ഇയർ ക്യാഷ് ഡ്രൈവ് മെഗാ പ്രമോഷന്റെ രണ്ടാം ഘട്ട നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനങ്ങൾ ഗ്രാൻഡ് മാള് ഏഷ്യൻ പരിസരത്തു വെച്ച നടന്ന ചടങ്ങിൽ വെച്ചു വിതരണം ചെയ്തു.
2025 ജനുവരി 4 ന് തുടങ്ങി മാർച്ച് 23 വരെയുള്ള കാലയളവിൽ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൻ്റെ ഏത് ഔട്ട്ലെറ്റുകളിൽ നിന്നും 50 റിയാലിനോ അതിനു മുകളിലോ പർച്ചേസ് ചെയ്യുമ്പോൾ ലഭിച്ച റാഫിൾ കൂപ്പൺ വഴി എല്ലാ കസ്റ്റമേഴ്സും ഈ സമ്മാനപദ്ധതിയിൽ പങ്കാളികളായിരുന്നു.
ചടങ്ങിൽ 10 വിജയികൾക്ക് 5000 റിയാൽ വീതം 50000 ഖത്തർ റിയാൽ ക്യാഷ് പ്രൈസും ഒരു വിജയിക്ക് jetour x 50 കാറും ആണ് വിതരണം ചെയ്തത്. കസ്റ്റമേഴ്സിനായി ദോഹ മ്യൂസിക്കിന്റെ കാഫ് മുട്ടിപ്പാട്ട് ഇവന്റും സംഘടിപ്പിച്ചിരുന്നു. ഗ്രാൻഡ് മാള് റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ പ്രൈസ് ഡിസ്ട്രിബൂഷനു നേതൃത്വം നൽകി. ......
ദോഹ: ഖത്തർ കേരള ഇസ്ലാഹി സെൻ്റർ ലേഡീസ് വിങ് വനിതാ സംഗമം സംഘടിപ്പിച്ചു. ക്യു.കെ.ഐ.സി ജന. സെക്രട്ടറി മുജീബ് റഹ്മാൻ മിശ്കാത്തി ഉൽഘാടനം ചെയ്ത സംഗമത്തിൽ ഫാത്വിമ സിറാജ് ഷാർജ 'പതിവ്രതയായ സ്ത്രീ' എന്ന വിഷയത്തിൽ ക്ലാസെടുത്തു. ......
ദോഹ: ഖത്തറിൽ ഉയർന്ന തൊഴിലാളിജനസംഖ്യയുള്ള രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന എട്ട് പ്രവാസിസമൂഹങ്ങൾക്കായി ദേശീയമനുഷ്യാവകാശ സമിതി (NHRC) സംഘടിപ്പിക്കുന്ന റമദാൻ ഫുട്ബോൾ ചാമ്പ്യൻ ഷിപ്പിന് നാളെ തുടക്കമാകും.
മാർച്ച് 6 മുതൽ 14 വരെ ഐൻ ഖാലിദ് അൽ ഫുർജാൻ ഗ്രൗണ്ടിലാണ് റമദാൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ
നടക്കുക.
ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷനുമായി സഹകരിച്ചുകൊണ്ട് ദേശീയ മനുഷ്യാവകാശ സമിതിയാണ് ചാമ്പ്യൻഷിപ്പിന് നേതൃത്വം നൽകുന്നത്.ശാരീരികവും മാനസികവുമായ ക്ഷേമവുമായി ബന്ധപ്പെട്ട അടിസ്ഥാന അവകാശങ്ങളുടെ ഭാഗമായി ഏതെങ്കിലും തരത്തിലുള്ള കായിക വിനോദങ്ങൾ കളിക്കാനുള്ള അവകാശത്തെക്കുറിച്ച് തൊഴിൽ സമൂഹത്തിൽ അവബോധം വളർത്തുക എന്നതാണ് റമദാൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ലക്ഷ്യം. ശാരീരിക പ്രവർത്തനങ്ങൾ തൊഴിലാളികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു, കൂടാതെ സമ്മർദ്ദം കുറയ്ക്കുന്നതിനും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള ഉപകരണങ്ങളിലൊന്നാണ് കായിക പരിശീലനം. ......
ദോഹ: ദോഹയിൽ നിന്നും ദൂരെ ദിക്കുകളിൽ താമസിക്കുന്ന അർഹരായവരിലേക്ക് ഇഫ്താർ കിറ്റുകളുമായി വിമൻ ഇന്ത്യ ഖത്തർ. വിവിധ പ്രദേശങ്ങളിലുള്ള തൊഴിലാളികൾ ഉൾപ്പെടെ 3500 പേർക്കുള്ള ഇഫ്താർ കിറ്റുകൾ ഈ മാസം 21ന് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. ......
ദോഹ: ആരോഗ്യകരമായ റമദാൻ മാസത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഹമദ് മെഡിക്കൽ കോർപറേഷനു കീഴിലുള്ള ഹമദ് ഹാർട്ട് ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) സംഘടിപ്പിച്ച നാലാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് നൂറുകണക്കിന് പേർക്ക് തുണയായി. നേരത്തെ സി.ഐ.സി സംഘടിപ്പിച്ച ഏഷ്യൻ മെഡിക്കൽ ക്യാമ്പിൽനിന്ന് റഫർ ചെയ്യപ്പെട്ടവരും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് പ്രയാസമനുഭവിക്കുന്നവരിൽനിന്ന് മുൻകൂട്ടി രജിസ്റ്റർ ചെയ്തവരുമായ ആളുകളാണ് ക്യാമ്പിന്റെ ഗുണഭോക്താക്കളായത്. ......